കൽപ്പറ്റ: ഞങ്ങടെ വിജയനും ഞങ്ങടെ ശശിയും ചേർണ്ടാക്കാൻ ശ്രമിച്ച വനം ഭേതഗതി നിയമം ഉപേക്ഷിച്ച ഞങ്ങടെ വിജയനും ഞങ്ങടെ ശശിക്കും നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ ആകെയും പ്രത്യേകിച്ച് മലയോര മേഖലകളിലും ഇടതുമുന്നണിയുടെ നേതൃത്വത്തിലും സിപിഎം ൻ്റെ മാത്രം നേതൃത്വത്തിലും വനം ഭേതഗതി നിയമം ഉപേക്ഷിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനങ്ങൾ നടത്തിവരികയാണ്. വനം ഭേതഗതി നിയം ഉണ്ടാക്കാൻ നോക്കിയതും തയാറാക്കിയതും നടപ്പിലാക്കുമെന്ന് പ്രഖ്യപിച്ചതും ഒക്കെ മറ്റേതോ പാർട്ടിക്കാരാണെന്ന് തോന്നും ഇവരുടെ ആഹ്ളാദാഭിവാദ്യപ്രകടനങ്ങൾ കണ്ടാൽ. ആരോ ഉണ്ടാക്കി അടിച്ചേൽപ്പിക്കാൻ ശ്രമിച്ച വനം ഭേതഗതി നിയമത്തേ എതിർത്ത് തകർത്ത് തരിപ്പണമാക്കിയവരാണ് കേരളം ഭരിക്കുന്ന വിജയനും മന്ത്രി ശശിയുമെന്നുമാണ് പ്രകടനം നടത്തുന്നവരുടെ മട്ടും ഭാവവും കണ്ടാൽ തോന്നുക. ഈ ആഹ്ളാദ പ്രകടനം നടത്തിയത് വിവരമില്ലായ്മയാണോ അതോ കള്ളം പറയുന്നതിൽ വിരുതാണോ എന്നൊന്നും കൃത്യമായി പറയാനാകില്ല എങ്കിലും നിയമമുണ്ടാക്കാൻ കണ്ണുരുട്ടി നടന്ന വിജയനേയും ശശിയെയും ഒരു നാണക്കേടും തോന്നാതെ പുകഴ്ത്തി മുദ്രാവാക്യം വിളിച്ച് പുകഴ്ത്തുന്ന സഖാക്കൾ യഥാർത്ഥത്തിൽ സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിച്ച് വിഡ്ഡികളാക്കാമെന്നാണ് കരുതുന്നതെന്ന് ഉറപ്പ്. പ്രായമായ ചില സാധാരണ തൊഴിലാളികളും ഇടതുപക്ഷ കർഷക - കർഷക തൊഴിലാളികളും ഒക്കെ പ്രകടനങ്ങളിൽ പങ്കെടുത്തത് നിയമ ഭേതഗതിയെ കുറിച്ച് ബോധ്യമില്ലാത്തതുകൊണ്ടും അറിവില്ലായ്മയ കൊണ്ടും ആണെന്നെങ്കിലും കരുതാം. പക്ഷെ മുന്നിൽ നിന്ന് പ്രകടനങ്ങൾ നയിക്കുകയും പ്രസംഗിക്കുകയും ചെയ്ത നേതാക്കളും പങ്കെടുത്ത യുവാക്കളും ഈ മണ്ടനാക്കൽ പ്രകടനങ്ങളിൽ പങ്കെടുത്തതിൻ്റെ മാനസികാവസ്ഥ ബോധപൂർവ്വം നുണയും വ്യാജവും പരത്തുന്നതിലെ ഉളുപ്പില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതും സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒക്കെ നിരന്തരം കൈകാര്യം ചെയ്ത ഒരു വിഷയത്തിൽ തട്ടിപ്പു നിയമം ഉണ്ടാക്കാൻ ശ്രമിച്ചവരെ പുകഴ്ത്തി പ്രകടനം നടത്തുന്ന ഇടത് യുവത്വം വ്യക്തമാക്കുന്നത് ഭാവിയിലെ നുണ പറയാൻ മടിയില്ലാത്ത ഒരു നേതൃത്വത്തെ കുറിച്ചാണ്. വന സംരക്ഷണത്തിനെന്ന പേരിൽ നിയമ ഭേതഗതിക്ക് ശ്രമിച്ചത് കേരളത്തിലെ സിപിഎം നേതൃത്വ സർക്കാരിനെ നയിക്കുന്ന പിണറായി വിജയൻ ആണ്. ആ നിയമം തയാറാക്കാൻ നേതൃത്വം കൊടുത്തത് വിജയൻ്റെ മന്ത്രിസഭയിലെ അംഗവും എൻസിപി എന്ന പാർട്ടിക്കാരനുമായ പി.ശശീന്ദ്രൻ എന്ന പേരുള്ള മന്ത്രിയാണ്. ജനങ്ങളെ കാരണം വ്യക്തമാക്കാതെ പോലും അറസ്റ്റ് ചെയ്യാനും കേസെടുക്കാനും ഒക്കെ വനംവകുപ്പിലെ വാച്ചർക്ക് വരെ അധികാരം ആസൂത്രിതമായി ഉപയോഗിക്കാൻ കഴിയുംവിധം ഒരു നിയമ ഭേതഗതി നടപ്പിലാക്കാൻ ജനാധിപത്യ രാജ്യത്ത് വൃത്തികേട് കാണിക്കുന്നതിന് തൻ്റേടം കാണിച്ചത് വിജയനും ശശിയും മാത്രമാണ്. അത്തരമൊരു വൃത്തികെട്ട നിയമ ഭേതഗതിക്ക് ശ്രമിച്ചപ്പോൾ പിൻവാങ്ങിയതും ഇതേ വിജയനും ശശിയും തന്നെയാണ്. അവർ പിൻ വാങ്ങാൻ കാരണമായത് കേരളത്തിലെ കർഷകരും കർഷക സംഘടനകളും സമുദായ സംഘടനകളും പ്രതിപക്ഷത്തെ കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ശക്തമായ നിലപാട് വ്യക്തമാക്കിയതു കൊണ്ടാണ്. എതിർപ്പിൻ്റെ നിലപാടുകൾ ഉയർന്നപ്പോൾ അതിനെ പരിഹസിച്ചും പ്രതിരോധിച്ചും നാണം കെടുത്താൻ ശ്രമിച്ചതും അതേ വിജയൻ്റെയും ശശിയുടെയും സഖാക്കളാണ്. നിയമ ഭേതഗതിയിൽ മാങ്ങയുംതേങ്ങയും ഒക്കെയുണ്ടെന്ന് കണ്ണും പൂട്ടി ന്യായീകരിച്ച വിപ്ലവകാരികളായ സഖാക്കളും ന്യായീകരണ തൊഴിലാളികളും അടിമകളും വരെ ഉണ്ടായിരുന്നു. അവരിൽ പലരുമാണ് വിജയനും ശശിക്കും കീജെയ് വിളിച്ച് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തിയവരിലും ഉണ്ടായിരുന്നത്. ഈ കാപട്യം ജനവും തൊഴിലാളികളും കർഷകരും തിരിച്ചറിയണം. ജനാധിപത്യത്തെ തകർത്ത് കൊള്ളസംഘങ്ങൾക്കും ബ്യൂറോക്രാറ്റിക് മാഫിയകൾക്കും അധോലോക പ്രമാണിമാർക്കും ഒത്താശ ചെയ്തു കൊടുക്കാൻ വെമ്പൽ കൊള്ളുന്ന വിജയൻമാരും ശശിമാരും ഈ പ്രകടനങ്ങളിൽ തലയുയർത്തി പിടിച്ച് നിങ്ങളുടെ മുന്നിലൂടെ നിങ്ങളെ പരിഹസിച്ചു കടന്നു പോകുന്നുണ്ട്. ഇരട്ടത്താപ്പിനെ വൈരുധ്യധിഷ്ഠിത ഭൗതീക വാദമെന്ന കോമഡിയുടെ മറവിൽ നടപ്പിലാക്കാൻ വെമ്പൽ കൊള്ളുന്ന അത്തരം ന്യായീകരണ അടിമ തൊഴിലാളികൾ നാളെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജന രക്ഷകരുടെ വേഷത്തിൽ മയിലാട്ടവുമായി വരും. അവരെ കണ്ടുവച്ചു കൊള്ളുക. വിജയനും ശരിക്കും ഒരു കെ.ബസിൻ്റെ അകലമെങ്കിലും ഉണ്ട്. പക്ഷെ ഇവർ നിങ്ങളുടെ കാൽച്ചുവട്ടിൽ വളരുന്ന ഇരട്ടത്താപ്പാണ്. കർഷകരും ജനാധിപത്യ ബോധ്യമുള്ളവരും ജാഗരൂഗരായിരിക്കണം.
Our congratulations to Vijayan, our Sasi and our officers for pulling off the bheta gati.